
ശ്രീകൃഷ്ണപുരം: കരിമ്പുഴ കോട്ടപ്പുറം ഹെലൻ കെല്ലർ അന്ധ വിദ്യാലയവും കോട്ടപ്പുറം ശ്രീനാരായണ കോളേജ് ഒഫ് ടീച്ചർ എജ്യുക്കേഷനും സംയുക്തമായി അന്താരാഷ്ട്ര വൈറ്റ് കെയിൻ ദിനാചരണം സംഘടിപ്പിച്ചു. മണ്ണാർക്കാട് പൊലീസ് ഇൻസ്‌പെക്ടർ എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ കോളേജ് പ്രിൻസിപ്പൽ ഡോ.എസ്.പ്രമോദ് അദ്ധ്യക്ഷനായി. ഹെലൻ കെല്ലർ സ്‌കൂൾ പ്രധാനദ്ധ്യാപിക നോബിൾ മേരി, നിതിൻ രാജ്, അദ്ധ്യാപകരായ എസ്.സുരേഷ്, കെ.കെ.ഗിരീഷ് എന്നിവർ സംസാരിച്ചു. വൈറ്റ് കെയിനിന്റെ ഉപയോഗത്തെക്കുറിച്ച് അദ്ധ്യാപകനായ ആർ.ടി.ബിജു ക്ലാസെടുത്തു. കോട്ടപ്പുറം ശ്രീനാരായണ കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നടന്ന പരിപാടിയിൽ കോട്ടപ്പുറം ഹെലൻ കെല്ലർ സ്‌കൂളിലെ വിദ്യാർത്ഥികളും ജീവനക്കാരും പങ്കെടുത്തു.