
ചിറ്റൂർ: ആൾ കേരള മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ചിറ്റൂർ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മിനിസിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, പ്രതിവർഷം 200 ദിവസത്തെ തൊഴിൽ നൽകുക, തൊഴിൽ ഇല്ലെങ്കിൽ നിയമപരമായ തൊഴിലില്ലായ്മ വേതനം നൽകുക, സുപ്രീംകോടതി വിധിപ്രകാരമുള്ള 607 രൂപ കൂലി നൽകുക, തൊഴിലാളികൾക്ക് ഇ.എസ്.ഐ ചികിത്സ ലഭ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു നടത്തിയ ധർണ്ണ ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് എസ്.കെ.അനന്തകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചിറ്റൂർ റീജണൽ പ്രസിഡന്റ് പി.മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.സി.പ്രീത്, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ്, മാലതി കൃഷ്ണൻ, ആർ.നാരായണൻ, എൻ.മുരളീധരൻ എന്നിവർ സംസാരിച്ചു.