ശ്രീകൃഷ്ണപുരം: തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് ശ്രീകൃഷ്ണപുരം പഞ്ചായത്തിൽ നടന്നു. വികസന സദസിന്റെ ഉദ്ഘാടനവും അതിദാരിദ്ര വിമുക്ത പഞ്ചായത്ത് പ്രഖ്യാപനവും അഡ്വ. കെ.പ്രേംകുമാർ എം.എൽ.എ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.രാജിക അദ്ധ്യക്ഷയായ പരിപാടിയിൽ ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിത ജോസഫ് മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സെയ്താലി, ജില്ലാ പഞ്ചായത്ത് അംഗം ശ്രീധരൻ, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് കെ.ഗിരിജ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.