upakendram
കേന്ദ്ര ധനകാര്യ കമ്മീഷന്റെ സഹായത്തോടുകൂടി പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിൽ നിർമ്മിച്ച കുടുംബാരോഗ്യ ഉപ കേന്ദ്രത്തിന്റെ കെട്ടിടോദ്ഘാടനം പ്രസിഡന്റ് പി.എസ്.ശിവദാസ് നിർവഹിക്കുന്നു.

പട്ടഞ്ചേരി: കേന്ദ്ര ധനകാര്യ കമ്മീഷൻ തദ്ദേശ സ്വയഭരണ സ്ഥാപനങ്ങൾക്ക് അനുവദിച്ച 55.5 ലക്ഷം രൂപ ഹെൽത്ത് ഗ്രാൻഡ് ഉപയോഗിച്ച് നിർമ്മിച്ച കുടുംബാരോഗ്യ ഉപകേന്ദ്രം പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അനില മുരളീധരൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശൈലജ പ്രദീപ്, അസി. എൻജിനീയർ പി.ഷമിത, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുകന്യ രാധാകൃഷ്ണൻ, മെമ്പർമാരായ ഗീതാ ദേവദാസ്, രജിത സുഭാഷ്, ശോഭനാദാസ്, സുഷമാ മോഹൻദാസ്, കെ.കണ്ട മുത്തൻ, കെ.ചെമ്പകം, സതീഷ് ചോഴിയക്കാടൻ, കെ.അനന്തകൃഷ്ണൻ, ഷഫാന ഷാജഹാൻ, സെക്രട്ടറി എം.എസ്.ബീന, മെഡിക്കൽ ഓഫീസർ എസ്.ആർ.അജേഷ്, ഹെൽത്ത് സൂപ്പർവൈസർ രാംദാസ് തുടങ്ങിയവർ സംസാരിച്ചു.