മണ്ണാർക്കാട്: മണ്ണാർക്കാട് എം.ഇ.എസ് കല്ലടി കോളേജിന് സമീപം പ്രവർത്തിക്കുന്ന എം.ഇ.എസ് ഹെൽത്ത് സെന്ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പും മരുന്ന് വിതരണവും നവംബർ ഒന്നിന് രാവിലെ ഒമ്പത് മുതൽ വൈകുന്നേരം നാലുമണി വരെ നടക്കും. പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിലെ വിദഗ്ധരായ ഡോക്ടർമാരുടെ സേവനം ക്യാമ്പിൽ ലഭ്യമായിരിക്കും. വൃക്കരോഗങ്ങൾ, മുട്ടു മാറ്റി വെക്കൽ, നടുവേദന തുടങ്ങിയ അസുഖങ്ങൾക്കാണ് ഇത്തവണ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചിട്ടുളളത്. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് പെരിന്തൽമണ്ണ എം.ഇ.എസ് മെഡിക്കൽ കോളേജിൽ തുടർ ചികിത്സക്ക് പ്രത്യേകം ഇളവ് ലഭിക്കും.