shilpasala
ചിറ്റൂരിൽ നടന്ന കഥ കവിത ശില്പശാല സാഹിത്യകാരൻ വൈശാഖ് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: രചന സാഹിത്യവേദി പാലക്കാടിന്റെ ആഭിമുഖ്യത്തിൽ ചിറ്റൂർ ടി.ടി.ഐൽ കഥ കവിത ശില്പശാല സംഘടിപ്പിച്ചു. സാഹിത്യകാരൻ വൈശാഖൻ ഉദ്ഘാടനം നിർവഹിച്ചു. ടി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഷറഫ് അലി ആശംസകൾ നേർന്നു. കഥാകൃത്ത് വി.കെ.കെ.രമേഷ് കഥയുടെ നാൾവഴികൾ എന്ന വിഷയത്തിലും, നയനൻ നന്ദിയോട് ആധുനികോത്തര കവിത എന്ന വിഷയത്തിലും, ചിറ്റൂർ കോളേജ് പ്രൊഫ. കതിരവൻ തമിഴ് കവിത എന്ന വിഷയത്തിലും ക്ലാസ്സ് നയിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ നയനൻ നന്ദിയോട്, ജി.രാധാകൃഷ്ണൻ, സ്മിത ദാസ്, ലളിത കരിപ്പോട്, പ്രിയ കരിങ്കരപുള്ളി, കാവ്യ കുമരേഷ് എന്നിവർ കവിത അവതരിപ്പിച്ചു. സി.നാരായണൻ സ്വാഗതവും ലളിത കരിപ്പോട് നന്ദിയും പറഞ്ഞു.