ചിറ്റൂർ: പട്ടഞ്ചേരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച 1.30 കോടി രൂപയുടെ പുതിയ കെട്ടിടം മന്ത്രി കെ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനൊപ്പം വിദ്യാർഥികളുടെ ആരോഗ്യത്തിനും ഊന്നൽ നൽകണമെന്ന് മന്ത്രി പറഞ്ഞു. പട്ടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.ശിവദാസ് അദ്ധ്യക്ഷനായി. അസിസ്റ്റന്റ് എൻജിനീയർ പി.ഷമിത റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭൻ, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ എം.നിസ്സാർ, ശൈലജ പ്രദീപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.മധു, പ്രധാനാദ്ധ്യപിക പി.ബിന്ദുമേനോൻ എന്നിവർ സംസാരിച്ചു.