
തത്തമംഗലം: സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ) തത്തമംഗലം യൂണിറ്റ് സമ്മേളനം ഇന്ന് നടക്കും. തത്തമംഗലം സുന്ദരമഠത്തിൽ നടക്കുന്ന പരിപാടി ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണൻ മാസ്റ്റർ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് രാജൻ മാസ്റ്റർ അദ്ധ്യക്ഷനാകും. സെക്രട്ടറി കെ.കരുണാകരൻ റിപ്പോർട്ടും ട്രഷറർ ആർ.ജ്യോതിഷ് കുമാർ വരവ് ചെലവ് കണക്കും അവതരിപ്പിക്കും. എം.പോൾ, എം.ഉണ്ണികൃഷ്ണൻ, ആർ.മണി, സി.വേലായുധൻ, സെയ്ത് ഇബ്രാഹിം, ചിറ്റൂർ ചന്ദ്രൻ, കെ.കെ.ഷൈലജ, സി.സുകുമാരൻ, സി.ജി.പത്മകുമാർ, കെ.ജയപ്രകാശ് നാരായണൻ, കെ.ശിവരാമൻ, പി.സദാനന്ദൻ എന്നിവർ പ്രസംഗിക്കും.