pallassana
പല്ലശ്ശന പഞ്ചായത്ത് ഓഫീസ്

പാലക്കാട്: തദ്ദേശ സ്വയംഭരണ വകുപ്പും ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന വികസന സദസ് പല്ലശ്ശന ഗ്രാമപഞ്ചായത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നടക്കും. കെ ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, നെന്മാറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.ലീലാമണി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് സെക്രട്ടറി കെ.ഗോപിനാഥൻ എന്നിവർ മുഖ്യാതിഥികൾ ആകും. പല്ലശ്ശന തല്ലുമന്ദത്ത് നടക്കുന്ന പരിപാടിയിൽ പല്ലശ്ശന പഞ്ചായത്ത് പ്രസിഡന്റ് എൽ.സായ് രാധ അദ്ധ്യക്ഷത വഹിക്കും.