പാലക്കാട്: പഴമ്പാലക്കോട്-കഴനി റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവൃത്തിക്ക് ഇന്ന് തുടക്കമാകും. അത്തിപ്പൊറ്റ സെന്ററിൽ വൈകീട്ട് നാലിന് പൊതുമരാമത്ത്, വിനോദ സഞ്ചാര മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. തരൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളുടെ സമഗ്ര വികസനം മുൻനിറുത്തി 2024-25 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിലെ നാല് കോടി രൂപ വകയിരുത്തിയാണ് കഴനി പഴമ്പാലക്കോട് റോഡ് ബി.എം ആൻഡ് ബി.സി നിലവാരത്തിൽ നവീകരിക്കുന്നത്. പരിപാടിയിൽ പി.പി.സുമോദ് എം.എൽ.എ അദ്ധ്യക്ഷനാകും.