karimba
കരിമ്പ ഗ്രാമപഞ്ചായത്തിൽ നടന്ന വികസന സദസ് കെ.പ്രേം കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

പാലക്കാട്: കരിമ്പ പഞ്ചായത്തിലെ വികസന സദസ് കെ.പ്രേംകുമാർ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. കരിമ്പ എച്ച്.ഐ.എസ് ഹാളിൽ നടന്ന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി രാജ് കുമാർ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കോമളകുമാരി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ.സി.ഗിരീഷ്, ജയാ വിജയൻ, ജാഫർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രമ്യ കൃഷ്ണൻ എന്നിവർ സംസാരിച്ചു. മറ്റു ജനപ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥർ, കുടുംബശ്രീഹരിതകർമ്മ സേന അംഗങ്ങൾ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.