jaljeevan
ജൽജീവൻ മിഷൻ

കേരളശ്ശേരി: ജൽ ജീവൻ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി കേരളശ്ശേരി പഞ്ചായത്തിൽ പൂർത്തീകരിച്ച കുടിവെള്ള കണക്ഷൻ നൽകുന്നതിന്റെ ഉദ്ഘാടനം ഇന്ന് ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും. ഉച്ചയ്ക്ക് 12ന് കേരളശ്ശേരി ദേവികൃപ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ കെ.ശാന്തകുമാരി എം.എൽ.എ അദ്ധ്യക്ഷയാവും. വി.കെ.ശ്രീകണ്ഠൻ എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോൾ, ജില്ലാ കളക്ടർ എം.എസ്.മാധവിക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.സേതുമാധവൻ, കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ പി.ബി.നൂഹ് തുടങ്ങിയവർ പങ്കെടുക്കും.