interview
job

പാലക്കാട്: മൂന്ന് പ്രമുഖ സ്വകാര്യ കമ്പനികളിലെ ഒഴിവിലേക്ക് നിയമനം നടത്തുന്നതിനായി പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജില്ലാ എംപ്ലോയബിലിറ്റി സെന്ററിൽ നവംബർ ഒന്നിന് രാവിലെ 10 മുതൽ ജോബ്‌ ഡ്രൈവ് സംഘടിപ്പിക്കും. ഏരിയ സെയിൽസ് മാനേജർ, ഷോറൂം സെയിൽസ് എക്സിക്യൂട്ടീവ്, ഇലക്ട്രിഷ്യൻ ട്രെയിനി, ഇലക്ട്രീഷ്യൻ, ക്രൂ മെമ്പർ, ഗസ്റ്റ് എക്സ്പീരിയൻസ് ലീഡർ തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം. പ്ലസ്ടു, ബിരുദം, ഐ.ടി.ഐ ഇലക്ട്രിക്കൽ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. ഫോൺ: 04912505435, 2505204.