road
ആമയൂർ-പട്ടാമ്പി റോഡ് നവീകരണത്തിന്റെ നിർമ്മാണോദ്ഘാടനത്തിൽ മുഹമ്മദ് മുഹ്സിൻ എം.എൽ.എ സംസാരിക്കുന്നു.

പട്ടാമ്പി: ആമയൂർ-പട്ടാമ്പി റോഡ് നവീകരണത്തിന്റെ നിർമ്മാണോദ്ഘാടനം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. പട്ടാമ്പിയുടെ മുഖഛായ മാറ്റുന്ന രീതിയിലുള്ള പദ്ധതികളാണ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പട്ടാമ്പി ടൗണിനെ ഷൊർണൂർ, പെരിന്തൽമണ്ണ റോഡുമായി ബന്ധിപ്പിക്കുന്ന റോഡാണിത്. 5.5 കോടി രൂപയിൽ 2.6 കിലോമീറ്റർ ദൂരത്തിൽ ഏഴ് മീറ്റർ വീതിയിലും ബി.എം.ബി.സി നിലവാരത്തിലാണ് റോഡ് നവീകരിക്കുന്നത്. മുഹമ്മദ് മുഹ്സിൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുതുതല പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, വൈസ് പ്രസിഡന്റ് സി.മുകേഷ് തുടങ്ങിയവർ പങ്കെടുത്തു.