പന്തളം: മൈക്രോ ഐ.ടി.ഐ യിലെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് കോഴ്‌സിന് പഠിച്ച് ഓൾ ഇന്ത്യാ ട്രേഡ് ടെസ്റ്റ് പാസായ കുട്ടികളുടെ കോൺവൊക്കേഷൻ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോർജ്ജ് ഏബ്രഹാം ഉദ്ഘാടനം ചെയ്തു. മൈക്രോ ഗ്രൂപ്പ് ലീഗൽ അഡ്വൈസർ അഡ്വ.കെ.പ്രതാപന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മൈക്രോ ഗ്രൂപ്പ് ചെയർമാൻ വിജയകുമാർ ടി.ഡി സ്വാഗതം പറഞ്ഞു. ബെസ്റ്റ് ട്രെയിനി ശ്രുതി മോഹൻ, മെമെന്റോ ക്യാഷ് അവാർഡ്, സർട്ടിഫിക്കറ്റ് എന്നിവ നൽകി ആദരിച്ചു. ഐഎസ്.ആർ.ഒയുടെ നേതൃത്വത്തിൽ നടത്തിയ മത്സരത്തിൽ പങ്കെടുത്ത മത്സരാർത്ഥികർക്കുള്ള സർട്ടിഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചെയ്തു. പൂർവവിദ്യാർത്ഥി ജയേഷ് കുമാർ പി.എമ്മിനെ ചടങ്ങിൽ ആദരിച്ചു. നഗരസഭാ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാധാ വിജയകുമാർ, കൗൺസിലർമാരായ പന്തളം മഹേഷ്, ബിന്ദുകുമാരി, അനീഷ്‌കുമാർ കെ., ജോയ്‌സ് ജോയ് ശ്രുതി മോഹൻ, അതുല്ല്യ ഷാജിഎന്നിവർ സംസാരിച്ചു.