റാന്നി : പ്രമോദ് നാരായൺ എംഎൽഎയുടെ നേതൃത്വത്തിലുള്ള കരിയർ അക്കാദമിയുടെ സൗജന്യ പിഎസ് സി കോച്ചിംഗ് ഒക്ടോബർ നാലിന് ആരംഭിക്കും. പിഎസ് സി , യുപിഎസ് സി, സിവിൽ സർവീസ്,ബാങ്ക്, റെയിൽവേ, കമ്പനി, പോർട്ട്, കോർപ്പറേഷൻ എന്നീ തൊഴിൽ മേഖലകളിലേക്ക് ജോലി ലഭിക്കുന്നതിന് കേരളത്തിലെ ഏറ്റവും മികച്ച പരിശീലനം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്.
അക്കാദമിയുടെ ഉദ്ഘാടനം 4 ന് രാവിലെ 9 30 ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർവഹിക്കും. പ്രമോദ് നാരായൺ എംഎൽഎ അദ്ധ്യക്ഷനാകും ഡിജിപി അജിതാ ബീഗം മുഖ്യാതിഥിയാകും.
കേരള പിഎസ് സിയുടെ വിവിധ പരീക്ഷകൾ എഴുതാൻ യോഗ്യരായ നിയോജകമണ്ഡലത്തിലെ യുവതീ യുവാക്കൾക്ക് സൗജന്യ പരിശീലന പദ്ധതി പ്രയോജനപ്പെടുത്താം. പിഎസ് സിയുടെ വിവിധ പരീക്ഷകൾക്ക് എങ്ങനെ തയ്യാറാകാം എന്ന മാർഗനിർദ്ദേശ പരിശീലന ക്ലാസ് അന്ന് രാവിലെ 11ന് നടക്കും.കേരളത്തിലെ പ്രമുഖരായ പരീക്ഷാ പരിശീലകർ സെമിനാറിൽ പങ്കെടുക്കും. എൻഎസ്എസ് റാന്നി താലൂക്ക് യൂണിയനാണ് കരിയർ അക്കാദമിയുടെ പരിശീലന പദ്ധതിക്കായി സ്ഥലം വിട്ടു നൽകിയിരിക്കുന്നത്. രജിസ്ട്രേഷനും മറ്റു വിവരങ്ങളുമായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ 9961606244