ചെങ്ങന്നൂർ : ചെങ്ങന്നൂർ അമരാവതി മഹാലക്ഷ്മി ക്ഷേത്രത്തിൽ നവദുർഗ കന്യാപൂജയിൽ 143 കുട്ടികൾ പങ്കെടുത്തു. 10 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് നവദുർഗാ സങ്കൽപ്പത്തിൽ പട്ട് വസ്ത്രങ്ങൾ ,മുല്ലപ്പൂവ് ,കുങ്കുമം , മഞ്ഞൾ , പഴ വർഗങ്ങൾ ,മധുര പലഹാരങ്ങൾ , വാൽക്കണ്ണാടി ,ദക്ഷിണ എന്നിവ അടങ്ങിയ താലം ദേവിയുടെ മുൻപിൽ നടക്കുന്ന പ്രത്യേക പൂജകൾക്ക് ശേഷം ദേവി സങ്കല്പത്തിൽ പെൺകുട്ടികൾക്ക് ദാനം നൽകുന്ന ചടങ്ങാണിത് . ക്ഷേത്രത്തിൽ നടന്ന പൂജകൾക്ക് ക്ഷേത്രം മേൽശാന്തി
അനു കൃഷ്ണൻ , അജു കൃഷ്ണൻ ,തിരുവണ്ണാമലൈ മഠം ഉണ്ണികൃഷ്ണൻ എന്നിവർ പൂജകൾക്ക് നേതൃത്വം വഹിച്ചു. തുടർന്ന് ക്ഷേത്രത്തിൽ നിത്യം നടക്കുന്ന അന്നദാനത്തിന്റെ ഭാഗമായി അന്ന പ്രസാദവിതരണം നടത്തി.