ddd
വലഞ്ചുഴി ദേവി ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ ക്ഷേത്ര മേൽശാന്തി അരുൺ ശർമ, പി. എസ് മനോജ് കുമാർ, പ്രൊഫ. നാരായണ സ്വാമി, ലീല രാജൻ, എ.സരേഷ് കുമാർ എന്നിവർ കുഞ്ഞുങ്ങളെ ആദ്യക്ഷരം എഴുതിക്കുന്നു

പത്തനംതിട്ട: വലഞ്ചുഴി ദേവീക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് കുഞ്ഞുങ്ങൾ ആദ്യാക്ഷരം കുറിച്ചു. രാവിലെ നവരാത്രിമണ്ഡപത്തിൽ പൂജയെടുപ്പിനു ശേഷം ആചാര്യസംഗമം നടന്നു. മേൽശാന്തി അരുൺ ശർമ്മ, മുൻ നഗരസഭ ചെയർമാൻ അഡ്വ.എ.സുരേഷ് കുമാർ, റിട്ട.പ്രൊഫ. നാരായണ സ്വാമി. ലീലാ രാജൻ, പി.എസ് മനോജ് കുമാർ തുടങ്ങിയവർ കുട്ടികളെ ആദ്യക്ഷരം കുറിപ്പിച്ചു. വലഞ്ചുഴി ദേവസ്വം പ്രസിഡന്റ് അഡ്വ.ഡി.അശോക് കുമാർ, വൈസ് പ്രസിഡന്റ് റോഷൻ നായർ, ഖജാൻജി സുഭാഷ്.ജെ.പിള്ള, ജോയിന്റ് സെക്രട്ടറിമാരായ രാജേഷ് കുമാർ, രാധാകൃഷ്ണൻനായർ എന്നിവർ ഉൾപ്പെടെ ദേവസ്വം കമ്മിറ്റി ചടങ്ങുകൾക്ക് നേതൃത്വം നൽകി. നവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മല്ലശേരിഅരുണോദയയുടെ ചിലങ്ക കെട്ടും വിദ്യാരംഭവും ക്ഷേത്രത്തിൽ നടന്നു.