gj
ഗാന്ധി ജയന്തി സംഗമം സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

ചെങ്ങന്നൂർ: കല, സാഹിത്യം, ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ നിരന്തരമായ ഇടപെടലും ഗാന്ധിസത്തിലധിഷ്ഠിതമായ വേറിട്ട പ്രവർത്തനങ്ങളുമായി കാൽ നൂറ്റാണ്ടുപിന്നിടുന്ന ബോധിനി സാംസ്കാരിക കേന്ദ്രത്തിന്റെ ഗാന്ധിജയന്തി ദിന സംഗമത്തിന് തുടക്കമായി. രാവിലെ വേദപണ്ഡിതയും എഴുത്തുകാരിയുമായ കമലാ നരേന്ദ്രഭൂഷൺ ദീപം തെളിച്ചതോടെ ഗാന്ധിയൻ ബോധിനി കെ.ആർ.പ്രഭാകരൻ നായർ ഉപവാസം ആരംഭിച്ചു. തുടർന്ന് കുട്ടികളുടെ മത്സരങ്ങൾ നഗരസഭാദ്ധ്യക്ഷ അഡ്വ.ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു.'ഗാന്ധിജിയും കേരള സന്ദർശനവും' എന്ന വിഷയത്തിൽ കുട്ടികൾ പങ്കെടുത്ത പ്രസംഗമത്സരം, പ്രശ്നോത്തരി, ഗാന്ധി കവിതാലാപന മത്സരം എന്നിവ നടത്തി. ചതയം ജലോത്സവ സാംസ്കാരിക സമിതി ചെയർമാൻ എം.വി.ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ് ആമുഖപ്രഭാഷണം നടത്തി. ഗിരീഷ് ഇലഞ്ഞിമേൽ, കവി കെ.രാജഗോപാൽ, അഡ്വ.ഡി.വിജയകുമാർ, അഡ്വ.എബി കുര്യാക്കോസ്, ടി.കെ. ഇന്ദ്രജിത്ത്, എൻ.സദാശിവൻ നായർ, കെ.ജി.കർത്ത, മനു പാണ്ടനാട്, ബിന്ദു ആർ.തമ്പി, സലാം മുസലിയാർ, എൻ.ജി.മുരളീധരക്കുറുപ്പ്, മായാരാജ് കല്ലിശേരി, ഡി.സുഭദ്രക്കുട്ടിയമ്മ, രജനി ടി.നായർ, ഗംഗാധരൻ ശ്രീഗംഗ, എം.കെ.മനോജ്, മോഹൻ കൊട്ടാരത്തുപറമ്പിൽ, സോമൻ പ്ലാപ്പള്ളി, ഡോ.കെ.കെ.കൊച്ചു കോശി, വി.എസ്.ഗോപാലകൃഷ്ണൻ, അഡ്വ.രാധാകൃഷ്ണപിളള, പ്രേംജിത് ലാൽ ചിറ്റാർ, വിക്രമൻ സീതത്തോട് എന്നിവർ പ്രസംഗിച്ചു.