pooo
ഇളമണ്ണൂർ കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധിജി അനുസ്മരണം ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്യുന്നു

ഇളമണ്ണൂർ: മഹാത്മാഗാന്ധിയുടെ 156 -ാമത് ജന്മദിനാചരണം ഇളമണ്ണൂർ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. ശ്രീകുമാർ ഇളമണ്ണൂർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി റെജി പൂവത്തൂർ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വി. ടി അജോമോൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് വേണുഗോപാൽ പിള്ള, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷാനി ഇളമണ്ണൂർ, മഹിളാ കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി സജിത, രാജീവ് സത്യവാൻ, രാജു ഇളമണ്ണൂർ, എം. രാധാകൃഷ്ണപിള്ള, ബിജു ഓമച്ചത്തറ, ബിനീഷ് ബാലൻ, അനൂപ്, പി അബൂ എന്നിവർ സംസാരിച്ചു