03-lathakumari
സി കെ ലതാകുമാരി

മല്ലപ്പള്ളി: ഒരു ജനപ്രതിനിധി എങ്ങനെയായിരിക്കണമെന്നതിന്റെ ഏറ്റവും വലിയ ഒരു ഉദാഹരണമാണ് മല്ലപ്പള്ളി ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ നിന്ന് വിജയിച്ച സി.കെ ലതാകുമാരി എന്നെ കർഷക. കാർഷികവിളകളുടെ വിളവെടുപ്പിന്റെ കാലം കഴിഞ്ഞുവെങ്കിലും ഓണക്കാലത്തിന് ശേഷവും വിളഞ്ഞ വാഴക്കുലകൾ നിറഞ്ഞ് നിൽക്കുകയാണ് ലതാ കുമാരിയുടെ കൃഷി തോട്ടത്തിൽ. കൃഷിയെ ഹൃദയത്തോട് ചേർത്ത് നിറുത്തിയിരിക്കുന്ന ഇവർ തന്റെ ഉപജീവനമായി കൃഷിയെ കരുതുമ്പോഴും മറ്റുള്ളവർക്ക് മാതൃക കൂടിയാകുകയാണ് ഇവർ. 60 ഏക്കർ പാട ശേഖരത്ത് നെൽകൃഷി, അഞ്ചേക്കർ സ്ഥലത്ത് ഏത്തവാഴ കൃഷി, ഇത് കൂടാതെ പച്ചക്കറിയും കപ്പയുമൊക്കെ സി.കെ ലതാകുമാരിയും ഭർത്താവ് സജിയും ചേർന്ന് ചെയ്യുന്നുണ്ട്. സാധാരണ രാഷ്ട്രീയക്കാരും ജനപ്രതിനിധികളും കൃഷിയെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞ് പ്രസംഗിച്ച് പോകുമ്പോൾ സി.കെ ലതാകുമാരി പറയുന്നത് പ്രാവർത്തികമാക്കുകയാണ് ചെയ്യുന്നത്. നെൽകൃഷി വ്യാപകമായി ചെയ്യുന്ന ഇവർ നെല്ല് വിറ്റ് കഴിഞ്ഞാൽ തുക വളരെ വൈകി ലഭിക്കുന്നത് പ്രതിസന്ധിയിലാക്കുന്നുണ്ട്. അത് പോലെ മറ്റുള്ള കർഷകരെ പോലെ ഉത്പ്പാദിപ്പിക്കുന്ന സാധനങ്ങൾക്ക് അർഹമായ വില ലഭിക്കാത്തതും പ്രതിസന്ധിയിലാഴ്ത്തുകയാണ്. ലാഭനഷ്ട കണക്കുകൾ ചികഞ്ഞ് നോക്കാതെ ആരോഗ്യമുള്ള കാലത്തോളം കൃഷിയെ ചേർത്ത് നിറുത്തുവാൻ തന്നെയാണ് ലതാകുമാരിയുടെയും ഭർത്താവ് സജിയുടെയും തീരുമാനം.