congress-
വെച്ചൂച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ഗാന്ധി സ്മൃതി സന്ദേശവും പുഷ്പാർച്ചനയും

വെച്ചൂച്ചിറ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് വെച്ചൂച്ചിറ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി സന്ദേശവും പുഷ്പാർച്ചനയും സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ഷാജി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ടി.കെ. സാജു മുഖ്യ സന്ദേശം നൽകി. മഹാത്മാഗാന്ധിയുടെ ആദർശങ്ങളെയും രാജ്യത്തിനുവേണ്ടിയുള്ള അദ്ദേഹത്തിന്റെ സംഭാവനകളെയും സ്മരിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. യോഗത്തിൽ ബേബിച്ചൻ ചൗക്കയിൽ, രമാദേവി, ടി.കെ. ജെയിംസ്, അനീഷ് കുന്നപ്പുഴ, ബിജു സൈമൺ, സാം രാജ്, ബോബൻ മോളിക്കൽ എന്നിവർ സംസാരിച്ചു. കോൺഗ്രസ് പ്രവർത്തകരും പൊതുജനങ്ങളും പങ്കെടുത്തു.