പത്തനംതിട്ട : ജൂനിയർ സ്റ്റേറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പിനോടനുബന്ധിച്ച് ജില്ലാ ഫെൻസിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനംചെയ്തു.
ജില്ലാ ഫെൻസിംഗ് അസോസിയേഷൻ സെക്രട്ടറി അഖിൽ അനിൽ , പ്രസിഡന്റ് അനില അബ്രഹാം, അധീർത് എസ്, അഖില അനിൽ, അബ്ദുൽ അസീസ്, ഇജാസ് ഖാൻ എന്നിവർ സംസാരിച്ചു.സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള താരങ്ങൾ പങ്കെടുക്കുന്ന ജൂനിയർ സ്റ്റേറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് ഈ മാസം പത്തനംതിട്ടയിൽ ആരംഭിക്കും.