03-mlpy-co-operative
ഗാന്ധിജയന്തി ദിനാചരണത്തിൽ മല്ലപ്പള്ളി കോഓപ്പറേറ്റീവ്എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കീഴ്വായ്പൂര് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ആരോഗ്യ മന്ദിർന്റെ പരിസരം ഭരണസമിതിയംഗങ്ങളും ജീവനക്കാരും, ആശുപത്രി ഉദ്യോഗസ്ഥരും ചേർന്ന് ശുചീകരിച്ചപ്പോൾ

മല്ലപ്പള്ളി: ഗാന്ധിജയന്തി ദിനാചരണത്തിൽ മല്ലപ്പള്ളി കോ- ഓപ്പറേറ്റീവ്എംപ്ലോയീസ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ കീഴ്വായ്പൂര് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ആയുഷ് ആരോഗ്യ മന്ദിർന്റെ പരിസരം ഭരണസമിതിയംഗങ്ങളും ജീവനക്കാരും, ആശുപത്രി ഉദ്യോഗസ്ഥരും ചേർന്ന് ശുചീകരിശു. ചീകരണപ്രവർത്തന ങ്ങളുടെ ഉദ്ഘാടനവും ഔഷധസസ്യങ്ങളുടെ നടീലും മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനി രാജു നിർവഹിച്ചു. സംഘം പ്രസിഡന്റ് കെ.ജി രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് കുമാർ വൈക്കത്ത്, ഡോ.അരുൺ സന്തോഷ്, പി ജയശ്രീ ,ഓമന സി.വി , ജിബി ഇ.എസ് ,എം.എൻ ജയകുമാർ,ശോഭന പി.എം , മഞ്ജു ആന്റണി, ആനന്ദ് ശങ്കർ, നിഷ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.