dd

പത്തനംതിട്ട : കെ.എസ്‌.കെ.ടി.യു പത്തനംതിട്ട മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
ക്ഷേമപെൻഷൻ ഉപഭോക്താക്കളുടേയും ലൈഫ് മിഷൻ ഉപഭോക്താക്കളുടെയും യോഗം നടത്തി. കെ.എസ്.കെ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണം നടത്തി.യോഗത്തിൽ കെ.ടി മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വെട്ടിപ്രം രാഹുൽ, കെ. രാഘവൻ, ശശി , അജിത് പി.ആർ, മുണ്ടുകോട്ടക്കൽ സുരേന്ദ്രൻ, ശരത് പി. രാജ്, പി.കെ അനീഷ്, ആർ. സാബു,ശോഭ കെ. മാത്യു, എം. ജെ. രവി,അശോകൻ നവീൻ വിജയൻ എന്നിവർ സംസാരിച്ചു.