03-kodiyeri
സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മൂന്നാം ചരമവാർഷിക അനുസ്മരണ സമ്മേളനം പത്തനംതിട്ട ജില്ല കമ്മറ്റി ഓഫീസിൽ സി.പി.ഐ (എം) സംസ്ഥാന കമ്മറ്റി അംഗം കെ.പി. ഉദയഭാനു ഉദ്ഘാടനം ചെയ്യുന്നു.

പത്തനംതിട്ട : സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അനുസ്മരണ സമ്മേളനം സി.പി. എം സംസ്ഥാന കമ്മിറ്റി അംഗം കെ.പി.ഉദയഭാനു ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റി ഓഫീസ് ബ്രാഞ്ച് സെക്രട്ടറി സലിം പി ചാക്കോ അദ്ധ്യക്ഷത വഹിച്ചു. അഡ്വ ആർ. സനൽകുമാർ , സി . രാധാകൃഷ്ണൻ , ജില്ല കമ്മിറ്റി അംഗം അഡ്വ.എസ്. മനോജ് , എം.എസ് രാജേന്ദ്രൻ , പി.എസ്. കൃഷ്ണകുമാർ , ജി. രാജേഷ്, ബാബു ജോർജ്ജ് , ഇ.കെ. ഉദയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.