kkkk
പ്രക്കാനം വലിയവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ മുട്ടത്തുകോണം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ജയറാണി കരുന്നുകൾക്ക് ആദ്യക്ഷരം കുറിക്കുന്നു

പ്രക്കാനം: വലിയവെട്ടം ശിവപാർവതി ക്ഷേത്രത്തിൽ വിജയദശമിയോടനുബന്ധിച്ച് കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. മുട്ടത്തുകോണം എസ്.എൻ.ഡി.പി.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എ.ജി ജയറാണി നേതൃത്വം നൽകി. ക്ഷേത്രം പ്രസിഡന്റ് കെ.കെ.ശശി അദ്ധ്യക്ഷത വഹിച്ചു. മേൽശാന്തി ഹരി നമ്പൂതിരി ക്ഷേത്ര പൂജാ കർമ്മങ്ങൾക്ക് കാർമ്മികത്വം വഹിച്ചു. കെ.എ. സദാശിവൻ, മഞ്ജു രാജേഷ് എന്നിവർ ആശംസകളർപ്പിച്ചു.