03-konni-sn-school
കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി, ഡി വൈ എസ് പി ജി അജയ് നാഥ് എന്നിവർ കുട്ടികൾക്ക് ആദ്യക്ഷരംകുറിക്കുന്നു

കോന്നി: വിജയദശമി ദിനം ജ്ഞാനത്തിന്റെ വിദ്യയുടെയും ആരംഭത്തിന് ഏറ്റവും അനുയോജ്യമായ ദിനമാണെന്നും മഹാ ഗുരുവിന്റെ നാമധേയത്തിലുള്ള സ്‌കൂളിലെ വിദ്യാരംഭ ചടങ്ങിൽ കുരുന്നുകൾക്ക് ആദ്യക്ഷരം പകരാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായും കോന്നി ഡി വൈ എസ് പി ജി അജയ് നാഥ് പറഞ്ഞു. കോന്നി ശ്രീനാരായണ പബ്ലിക് സ്‌കൂളിലെ വിദ്യാരംഭ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാദേവതയായ സരസ്വതിയെ അനുസ്മരിച്ചുകൊണ്ട് വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിക്കുന്നത് വിജയകരവും ജ്ഞാന പ്രധാനവുമാണെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സ്‌കൂൾ മാനേജർ കെ പത്മകുമാർ പറഞ്ഞു. ഡി വൈ എസ് പി ജി അജയ് നാഥ്, സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി, റവ. ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്‌കോപ്പ, നേത്രരോഗ വിദഗ്ദ്ധ ഡോ. സബിത എസ്, വെരി.റവ.തോമസ് ജോൺസൺ കോർ എപ്പിസ്കോപ്പ എന്നിവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. സ്‌കൂൾ സെക്രട്ടറി സി എൻ വിക്രമൻ, പ്രിൻസിപ്പൽ സിന്ധു പവിത്രൻ, യൂണിയൻ സെക്രട്ടറി ഡി അനിൽകുമാർ, സ്‌കൂൾ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജി സോമനാഥൻ, പി കെ പ്രസന്നകുമാർ, സുരേഷ് ചിറ്റിലക്കാട്, സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങളായ കെ ആർ സലീലനാഥ്,ജി സുധീർ, വനിതാ സംഘം യൂണിയൻ പ്രസിഡന്റ് ഷീല രവി, സെക്രട്ടറി സരള പുരുഷോത്തമൻ, സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ദിവ്യാ സദാശിവൻ, യൂത്ത് മൂവ്‌മെന്റ് യൂണിയൻ ചെയർമാൻ ഗോകുൽ കൃഷ്ണ, യൂണിയൻപഞ്ചായത്ത് കമ്മിറ്രി അംഗം എം.എൻ.സുരേഷ് കുമാർ, രമ്യ ശശി, ശാന്തിനി വിഎസ് എന്നിവർ സംസാരിച്ചു.