അടൂർ : രാഷ്ട്രീയ സ്വയം സേവക സംഘം അടൂർ മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന വിജയദശമി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തിൽ ശബരിഗിരി വിഭാഗ് പര്യാവരൺ പ്രമുഖ് അഡ്വ എസ് എൻ ഹരികൃഷ്ണൻ വിജയദശമി സന്ദേശം നൽകി . ഡോ ജോൺ പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ആർ എസ് എസ് ജില്ല ശാരീരിക് ശിക്ഷൻ പ്രമുഖ് ജി കിരൺ, അടൂർ ഖണ്ഡ് കാര്യവാഹ് എ വിഷ്ണു പ്രസാദ്, ഖണ്ഡ് പ്രചാർ പ്രമുഖ് ബി ഗോപകുമാർ,അടൂർ മണ്ഡൽ കാര്യവാഹ് എസ് പ്രശാന്ത്, ആർ ജിനു തുടങ്ങിയവർ പങ്കെടുത്തു