തിരുവല്ല : ഉത്രമേൽ ക്ഷേത്രത്തിൽ 17-ാമത് നവാഹത്തോടനുബന്ധിച്ച് നടന്ന അഭവൃഥസ്നാന ഘോഷയാത്ര വാദ്യമേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് കുങ്കുമാർച്ചന നടത്തി. ഉത്രമേൽ ക്ഷേത്രക്കുളം പുനർനിർമ്മിച്ചതിന് ഉത്രമേൽ മഹിളാസമാജത്തിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ ആദരിച്ചു. തുടർന്ന് മഹാപ്രസാദമൂട്ട് നടന്നു. ക്ഷേത്ര പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി മനോജ് കുമാർ, രാജേഷ്, ഉണ്ണികൃഷ്ണൻ നായർ, ജനറൽ കൺവീനർ മനോജ് കുമാർ, ശ്രീനിവാസ് പുറയാറ്റ്, വനിതാസമാജ ഭാരവാഹികളായ അംബിക കെ, ശാന്തി മുരളി, ബിന്ദു സംക്രമത്ത് എന്നിവർ നേതൃത്വം നൽകി.