പന്തളം:അഖിലേന്ത്യാ കിസാൻ സഭ മണ്ഡലം കമ്മിറ്റിയുടെ മെമ്പർഷിപ്പ് വിഹിതം കിസാൻ സഭ പത്തനംതിട്ട ജില്ലാ സെക്രട്ടറി റ്റി.മുരുകേഷ് ഏറ്റുവാങ്ങി. യോഗത്തിൽ ടി ജി വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി എൻ ആർ, പ്രസന്നചന്ദ്രൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി വി.സി അനിൽകുമാർ, കിസാൻ സഭാ ജില്ലാ കമ്മിറ്റി അംഗം. കെ .ശിവൻകുട്ടി കമ്മിറ്റി അംഗങ്ങളായ, കെ ആർ മോഹനൻ, കെ ആർ ഹരികുമാർ, കെ കെ തങ്കപ്പൻ, എൻ ,ഐ ജേക്കബ് എന്നിവർ സംസാരിച്ചു.