03-medical-camp

പന്തളം: പന്തളം പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സഹകരണത്തോടെ സംസ്‌കാര ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ് രാഹുൽ ശശാങ്കൻ അദ്ധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫീസർ ഡോ. അനിത കുമാരി മുഖ്യാതിഥിയായിരുന്നു. അഡ്വ. രാധാകൃഷ്ണൻ ഉണ്ണിത്താൻ, സി കെ സീന, ഡോ. ഡി ഹരികുമാർ, സുദർശനൻ പിള്ള, എം കെ സത്യൻ, വിനീഷ് പ്രസാദ്, അഖിൽ ശങ്കർ, അശ്വിൻ ശങ്കർ എന്നിവർ പ്രസംഗിച്ചു. ഡോ. ഗായത്രി, പിഎച്ച്‌സി ഹെൽത്ത് ഇൻസ്‌പെക്ടർ റസീയ ബീഗം എൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ മകേഷ് എന്നിവർ നേതൃത്വം നൽകി.