ഓതറ : കാടുകയറി കിടക്കുന്ന പടിഞ്ഞാറ്റോതറ മിനി സ്റ്റേഡിയവും പരിസരവും ശുചീകരിക്കുന്ന പദ്ധതികൾക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം കുറിച്ചു. ഗാനം ആർട്സ് ആന്റ് സ്പോർട്സ് ക്ലബും മിനിസ്റ്റേഡിയം പൗരസമിതിയും ചേർന്ന് നടത്തുന്ന കർമ്മ പദ്ധതിയുടെ ഉദ്ഘാടനം മുതിർന്ന പൗരന്മാരായ വി.എം. രവീന്ദ്രൻ, കെ.സി ജോസഫ് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. പ്രദേശത്തേക്കുള്ള പൊട്ടിപ്പൊളിഞ്ഞ റോഡിന്റെ അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്തിൽ നിന്നും അനുമതിക്കായി കാത്തിരിക്കുകയാണ്. കൈച്ചിറ - പുന്നാം പള്ളത്തുപടി മതിയൻചിറ റോഡിന്റെ വശങ്ങളിലെ കാടുതെളിക്കുന്നത് ഉൾപ്പെടെയുള്ള പ്രവൃത്തികൾ ഉൾക്കൊള്ളിച്ച് ജനകീയ പങ്കാളിത്തത്തോടെ പദ്ധതി വിജയകരമായി പൂർത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.