അടൂർ : ഗാസയിലെ വംശ ഹത്യക്കെതിരെ പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് (ഐ )ബ്ലോക്ക് കമ്മിറ്റി ഗാന്ധി ജയന്തി ദിനത്തിൽ മാനിഷാദ ഐക്യ ദാർഢ്യ സദസ് നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം കോർഡിനേറ്റർ ബിജിലി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. പഴകുളം ശിവദാസൻ, ഏഴംകുളം അജു, ബിനു.എസ്.ചക്കാല, സി.കൃഷ്ണകുമാർ, മണ്ണടി പരമേശ്വരൻ, എം.ആർ.ജയപ്രസാദ്, ബാബു ദിവാകരൻ, ഇ.എ. ലത്തീഫ്,ആബിദ് ഷെഹീം, ജിനു കളീക്കൽ, നിസാർ കാവിളയിൽ, സജി ദേവി,അരവിന്ദ് ചന്ദ്രശേഖർ, കെ.വി.രാജൻ,അനിൽ കൊച്ചുമൂഴിക്കൽ, റെജിമാമ്മൻ, തോട്ടുവാ മുരളി, എം.എ.ജോൺ, മധുസൂദനൻപിള്ള, കുഞ്ഞുഞ്ഞമ്മ ജോസഫ്, ഷിബു ഉണ്ണിത്താൻ, ബേബിജോൺ,ചന്ദിനി മോഹൻ, അനിത, റിനോ പി.രാജൻ, ടോം തങ്കച്ചൻ, അംജദ് അടൂർ, എൻ.കണ്ണപ്പൻ, ബിജു മുണ്ടപ്പള്ളി, ഷെല്ലി ബേബി,ശാന്തൻ പിള്ള, മറിയാമ്മ ജേക്കബ്,സന്തോഷ് കൊച്ചുപനംകാവിൽ, വി. ശശികുമാർ എന്നിവർ പ്രസംഗിച്ചു.