sammelanam
പരുമല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയും പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റും സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല : ഗാന്ധിജയന്തിയോട് അനുബന്ധിച്ച് പരുമല കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെയും പ്രിയദർശിനി ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും ഡി.സി.സി ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പരുമല മണ്ഡലം പ്രസിഡന്റ് ശിവദാസ് യു.പണിക്കർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകൻ, മോഹനൻ ചാമക്കാല, ബാബു മണിപ്പുഴ, രാജീവ് കുമാർ, ജെയിംസ് ടി.എം, ടി.കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു.