44
പഞ്ച ദിവ്യദേശ ദർശൻ തീർത്ഥയാത്രയുടെ ഭാഗമായി 300-ാമത്തെ ട്രിപ്പിന് ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ജീവനക്കാരും ചേർന്ന് തിരുവൻവണ്ടൂർ മഹാ ക്ഷേത്രത്തിൽ സ്വീകരണം നൽകിയപ്പോൾ

ചെങ്ങന്നൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡും കെ.എസ്.ആർ.ടിസിയും പഞ്ച ദിവ്യദേശ ദർശൻ, ആറന്മുളപള്ളിയോട സേവാ സംഘവും സംയുക്തമായി നടത്തുന്ന മഹാഭാരത ചരിത്രത്തിലൂടെ ഒരു തീർത്ഥയാത്രയുടെ ഭാഗമായി

300-ാമത്തെ ട്രിപ്പ് തീർത്ഥാടകരുമായി എത്തിയ കെ.എസ്.ആ.ടി.സി ജീവനക്കാർക്ക് ക്ഷേത്ര ഉപദേശക സമിതിയും ദേവസ്വം ജീവനക്കാരും ചേർന്ന് തിരുവൻവണ്ടൂർ മഹാ ക്ഷേത്രത്തിൽ സ്വീകരണം നൽകി. ദേവസ്വംസബ്ഗ്രൂപ്പ് ഓഫീസർ കെ. ഗോപകുമാർ, കെ.എസ്.ആർ.ടി.സി ജില്ലാ കോർഡിനേറ്റർമാരായ സി.സന്തോഷ് കുമാർ ,എൻ.മനോജ് കുമാർ, ഉപദേശക സമിതി പ്രസിഡന്റ് സന്തോഷ് മാലിയിൽ ,സെക്രട്ടറി ആർ.ഡി രാജീവ് ,സമിതി അംഗങ്ങളായ രവീന്ദ്രൻ നായർ, മോഹനൻ പിള്ള, എം ആർ.രാജേന്ദ്രൻ ,ശ്യാമളകുമാരി എന്നിവർ പ്രസംഗിച്ചു. മൂലമറ്റം ,പാലക്കാട് ,വെഞ്ഞാറുംമൂട്, കോതമംഗലം ,പെരുമ്പാവൂർ, ആറ്റിങ്ങൽ, കുളത്തൂർപ്പുഴ , കാട്ടാക്കട ,കൊല്ലം ,എന്നീ ഡിപ്പോകളിൽ നിന്നും തീർത്ഥാടകരുമായി എത്തിയ ഡ്രൈവർമാർ ,കണ്ടക്ടർമാർ എന്നിവരെയും കോർഡിനേറ്റർമാരെയും ചടങ്ങിൽ ആദരിച്ചു. കെ.എസ്.ആർ.ടി. സി ബഡ്ജറ്റ് ടൂറിസം സെല്ലാണ് ഇതിനായി കേരളത്തിലെ വിവിധ ഡിപ്പോയിൽ നിന്ന് തീർത്ഥാടകർക്കായി ബസ് സർവീസ് ഒരുക്കുന്നത്. കഴിഞ്ഞ വർഷം 175 ട്രിപ്പുകളാണ് ചെയ്തത്. ഈ പ്രാവശ്യം അതിന്റെ ഇരട്ടി ട്രിപ്പുമായി തീർത്ഥാടകരെ പങ്കെടുപ്പിക്കുവാൻ സാധിച്ചു. ഈ സീസണിൽ 350 ഓളം ട്രിപ്പുകൾ നടത്താനാണ് കെ.എസ്.ആർ.ടി.സി ലക്ഷ്യം കാണുന്നതെന്നും കോർഡിനേറ്റർ സി.സന്തോഷ് കുമാർ പറഞ്ഞു.