sobha
ഫോട്ടോ: ചെങ്ങന്നൂർ നഗരസഭ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ നടന്ന ബാലസദസ്സ് നഗരസഭ ചെയർപേഴ്സൺ അഡ്വ: ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ : നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ നടന്ന ബാലസദസ് നഗരസഭ ചെയർപേഴ്സൺ അഡ്വ. ശോഭാ വർഗീസ് ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് വൈസ് ചെയർപേഴ്സൺ ഷീജ ഉദയൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ കെ.ഷിബുരാജൻ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ റിജോ ജോൺ ജോർജ്, കൗൺസിലർ സൂസമ്മ ഏബ്രഹാം, കുടുംബശ്രീ ഉപസമിതി കൺവീനർമാരായ ഇ.ജെ.സിനി, ബിന്ദു സാബു, ബാലസഭ ആർ.പി.വി.കെ. സരോജിനി എന്നിവർ പ്രസംഗിച്ചു.