aituc-
ന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്സ് അസോസിയേഷന്‍(എ.ഐ.ടി.യു.സി) നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് നടത്തിയ തൊഴില്‍ സംരക്ഷണ സംഗമവും തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും

റാന്നി: എൻ.ആർ.ഇ.ജി വർക്കേഴ്‌സ് അസോസിയേഷൻ(എ.ഐ.ടി.യു.സി) നേതൃത്വത്തിൽ ഒക്ടോബർ രണ്ടിന് തൊഴിൽ സംരക്ഷണ സംഗമവും തൊഴിലുറപ്പ് തൊഴിലാളികളെ ആദരിക്കലും നടത്തി.കരികുളം ഉന്നതിയിൽ നടന്ന പരിപാടി എ.ഐ.ടി.യു.സി ജില്ലാ ജോയിന്റ് സെക്രട്ടറി എം.വി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.അനിൽ അത്തിക്കയം അദ്ധ്യക്ഷത വഹിച്ചു. എ.ഐ.ടി.യു.സി ജില്ലാ എക്‌സിക്യൂട്ടീവംഗം സന്തോഷ് കെ.ചാണ്ടി,കിസാൻ സഭ സംസ്ഥാന കമ്മറ്റിയംഗം ജോജോ കോവൂർ,തെക്കേപ്പുറം വാസുദേവൻ,എം.എസ് മനോജ്, അരുൺകുമാർ,സുജിത,സുലേഖ എന്നിവർ പ്രസംഗിച്ചു.