റാന്നി : ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ പെരുന്തേനരുവി ടൂറിസം കേന്ദ്രത്തിന് സമീപം വൈദ്യുതി ലൈനിലേക്ക് മുളകൾ വളർന്നു നിൽക്കുന്നത് വെട്ടി മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. സഞ്ചാരികളുടെ, പ്രത്യേകിച്ച് കൊച്ചുകുട്ടികളുടെ ജീവന് ഭീഷണിയായ രീതിയിലാണ് വൈദ്യുതി ലൈനിലേക്ക് മുളകൾ മുട്ടിനിൽക്കുന്നത്. ദിവസവും നിരവധി സഞ്ചാരികൾ എത്തുന്ന സ്ഥലത്തെ ഈ അപകട ഭീഷണി വെട്ടിമാറ്റാൻ അധികൃതർ ഇതുവരെ തയാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.