hhhh
കേരളപോലീസ് മറ്റു സംസ്ഥാനങ്ങളിലെ പോലീസ് സേനകൾക്ക് പോലും മാതൃക : ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ

അടൂർ: കേരള പൊലീസ് മറ്റു സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾക്ക് മാതൃകയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. അടൂർ ജനമൈത്രി സമിതിയുടെയും ജനമൈത്രി പൊലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളും പൊലീസും തമ്മിൽ നല്ല സൗഹൃദം സ്ഥാപിക്കാൻ ജനമൈത്രി പൊലീസ് പദ്ധതിയിലൂടെ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. റിട്ട.എസ്.പി യും അടൂർ ജനമൈത്രി സമിതി ചെയർമാനുമായ തോമസ് ജോൺ മോളേത്ത് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദ് പുരസ്‌കാര സമർപ്പണം നിർവഹിച്ചു. അടൂർ നഗരസഭ ചെയർമാൻ കെ.മഹേഷ്‌ കുമാർ മുഖ്യപ്രഭാഷണം നടത്തി.