ഏഴംകുളം: അന്താരാഷ്ട്ര വയോജന ദിനത്തിന്റെ ഭാഗമായി വയോജന സംഗമം സംഘടിപ്പിച്ചു. തൊടുവക്കാട് കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മദർ തെരേസ വയോജന ക്ഷേമ ക്ലബിന്റെ ആഭിമുഖ്യത്തിലാണ് വയോജന സംഗമം സംഘടിപ്പിച്ചത്. മാദ്ധ്യമപ്രവർത്തക അനുഷ പോൾ സംഗമം ഉദ്ഘാടനം ചെയ്തു. വയോജന ക്ലബ് പ്രസിഡന്റ് ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. വയോജനങ്ങളെ സംഗമത്തിൽ ആദരിച്ചു. ബിജു രാധാകൃഷ്ണൻ,ഡി തങ്കച്ചൻ, സി.രജീഷ്,വിമൽരാജ്,പ്രിൻസ് വിളവിനാൽ,കൊച്ചുചെറുക്കൻ, ഗീവർഗീസ്,കെ.ജോൺ,അജിത സുധാകരൻ, അന്നമ്മ വർഗീസ്എന്നിവർ സംസാരിച്ചു.