പത്തനംതിട്ട :മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ജയന്തി സംഗമം ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ സാമുവൽ പ്രക്കാനം ഉദ്ഘാടനം ചെയ്തു. ഗാന്ധി ചിത്രത്തിലെ പുഷ്പാർച്ചനയ്ക് ശേഷം നടന്ന സംഗമത്തിൽ വൈസ് ചെയർമാൻ ഷിബി അനിൽ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി തോമസ് ചാക്കോ, ജില്ലാ കോർഡിനേറ്റർ സിനു ഏബ്രഹാം, വനിതാ കൺവീനർ ജിജി ജോർജ് , ബിനു മാത്യം, മഞ്ചു ബിനോ തുടങ്ങിയവർ പ്രസംഗിച്ചു. ഗാന്ധിജിയുടെ ചിത്ര പ്രദർശനം, ശുചിത്വ വാരം , എന്നിവയും വാരാഘോഷത്തോടനുബന്ധിച്ച് നടത്തും.