പത്തനംതിട്ട: യുവമോർച്ച പത്തനംതിട്ട ജില്ലാ നേതൃ ശില്പശാല സംഘടിപ്പിച്ചു. ബി.ജെ.പി ജില്ലാ പ്രഭാരി ശ്രീ രാധാകൃഷ്ണൻ മേനോൻ ഉദ്ഘാടനം ചെയ്തു. മിഷൻ 2025 യൂത്ത് ഔട്ട് റീച്ച് വിഷയ അവതരണം യുവമോർച്ച സംസ്ഥാന സെക്രട്ടറി അഭിജിത് അശോകൻ അവതരിപ്പിച്ചു. യുവമോർച്ച ജില്ലാ പ്രസിഡന്റ് എസ്. സുമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ അജുൽ അരവിന്ദ്. വി.എ, എസ്.അമർനാഥ് എന്നിവർ സംസാരിച്ചു. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി കെ. ബിനുമോൻ, വിജയകുമാർ മണിപ്പുഴ എന്നിവർ ജില്ലയിലെ പ്രവർത്തനത്തിന് വേണ്ടിയുള്ള മാർഗ്ഗനിർദ്ദേശം നൽകി.