jci
ജൂനിയർ ചേംബർ ഇൻ്റർനാഷണൽ സോൺ 22ന്റെ സോൺ കോൺഫറൻസ് മുൻ ദേശീയ ഡയറക്ടർ ഡോ.ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: ജൂനിയർ ചേംബർ ഇൻ്റർനാഷണൽ സോൺ 22ന്റെ സോൺ കോൺഫറൻസ് മുൻ ദേശീയ ഡയറക്ടർ ഡോ.ഏ.വി. ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. സോൺ പ്രസിഡന്റ് യശ്വിൻ അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ചേംബർ ദേശീയ ഉപാദ്ധ്യക്ഷൻ ഇഷാൻ അഗർവാൾ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുൻ സോൺ പ്രസിഡന്റ് അഷ്റഫ് ഷെരീഫ്, വൈസ് പ്രസിഡന്റ് ആർ. വിഷ്ണു, സോൺ ഡയറക്ടർ മാനേജ്മെന്റ് ശ്യാം മോഹൻ, സോൺ സെക്രട്ടറി ജാൻസ് ആന്റണി, ജേസീസ് പത്തനംതിട്ട ക്യൂൻസ് പ്രസിഡൻ്റ് അനീറ്റാ ജോസഫ്, കോൺഫറൻസ് ഡയറക്ടർ ആൻ ജോസഫ് തുടങ്ങിയവർ സംസാരിച്ചു. ജേസീസ് സ്കൂളിംഗിന് മുൻ നാഷണൽ പ്രസിഡൻ്റ് അനീഷ് സി മാത്യു, മുൻ സോൺ പ്രസിഡന്റ് ശ്യാംകുമാർ എന്നിവർ നേതൃത്വം നൽകി. മുൻ ദേശീയ ഡയറക്ടറന്മാരും പാസ്റ്റ് സോൺ പ്രസിഡന്റ് ഫോറം ഭാരവാഹികളുമായ അനിൽ ഉഴത്തിൽ, അനൂപ് കുമാർ എന്നിവർ പങ്കെടുത്തു.