ddddd

പത്തനംതിട്ട : തോട്ടം തൊഴിലാളി ഫെഡറേഷൻ ജില്ലാ കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജ്യോതിഷ് കുമാർ മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര അദ്ധ്യക്ഷത വഹിച്ചു. പി. കെ ഗോപി, എ. ഡി ജോൺ, പി. കെ ഇഖ്ബാൽ, വി. എൻ ജയകുമാർ, സുരേഷ് കുഴിവേലിൽ, രഞ്ജി പതാലിൽ, അജിത്ത് മണ്ണിൽ, ജി. ശ്രീകാന്ത്, മോഹൻ കുമാർ, ജയരാജ് കല്ലേലി എന്നിവർ പ്രസംഗിച്ചു. ഇന്ത്യൻ നാഷണൽ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന വർക്കിംഗ് കമ്മിറ്റി യോഗം 12ന് പത്തനംതിട്ടയിൽ ചേരും.