cleaning
എ.ഐ.വൈ.എഫ് തിരുവല്ല ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ തിരുവല്ല താലൂക്ക് ആശുപത്രി പരിസരത്തെ കാട് തെളിക്കുന്നു

തിരുവല്ല : ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് എ.ഐ.വൈ.എഫ് തിരുവല്ല ഭഗത് സിംഗ് യൂത്ത് ഫോഴ്സിന്റെ നേതൃത്വത്തിൽ താലൂക്ക് ആശുപത്രിയുടെ പരിസരങ്ങൾ ശുചീകരിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ.കെ.ജി.രതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ്‌ അഡ്വ.ഡാനിയേൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കൃഷ്ണൻകുട്ടി മുഖ്യപ്രഭാഷണം നടത്തി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിഷ്ണു ഭാസ്കർ, മണ്ഡലം വൈസ് പ്രസിഡന്റ് ശ്രീവൽസ് തമ്പി, മണ്ഡലം കമ്മിറ്റിഅംഗം അഭിലാഷ് എൻ, സി.പി.ഐ ടൗൺ ലോക്കൽ കമ്മിറ്റി അംഗം അനിത പ്രസാദ്, മേഖല ഭാരവാഹികളായ മനോജ്‌ കൊച്ചുവീട്ടിൽ, ജിജോ ചാക്കോ, സാലു ജോൺ, ഗോകുൽ രവി, സതൻമോൻ, മണിക്കുട്ടൻ, അരുൺ, പ്രമോദ് ആചാരി എന്നിവർ നേതൃത്വം നൽകി.