കടമ്പനാട് : മാതാപിതാക്കൾക്കും മക്കൾക്കും പരസ്പരം എന്തും തുറന്നു പറയാനുള്ള വേദിയായി കുടുംബം മാറണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ക്‌സൈസ് വിമുക്തി മിഷന്റെയും പട്ടികജാതി പട്ടികവർഗ വികസന വകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായുള്ള ലഹരി വിരുദ്ധ ബോധവത്കരണ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.ലഹരിമുക്ത മാതൃക കുടുംബങ്ങളിൽ നിന്ന് ആരംഭിക്കണമെന്നും കുടുംബങ്ങളിൽ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ച് പരസ്പര വിശ്വാസത്തിൽ മുമ്പോട്ട് പോകാൻ സാധിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എ കടമ്പനാട് മലങ്കാവ് വേൾഡ് വിഷൻ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ് അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ എസ്.സനിൽ മുഖ്യ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് അംഗം കെ.ജി ശിവദാസൻ, വിമുക്തി മിഷൻ ജില്ലാ കോർഡിനേറ്റർ അഡ്വ.ജോസ് കളീക്കൽ, ജില്ലാ പട്ടികജാതി പട്ടികവർഗ വികസന ഓഫീസർ അജികുമാർ, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ബി.അൻഷാദ്, പട്ടികജാതി വികസന ഓഫീസർ പി.ബിജി, കെ.സുനിൽ ബാബു, അനിത എന്നിവർ പങ്കെടുത്തു.