onam
പെരിങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ കുടുംബശ്രീകൾ 28-ാം ഓണം സംഘടിപ്പിച്ചപ്പോൾ

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ സുവർണ്ണദീപം, തനിമ കുടുംബശ്രീകൾ, ബാലസഭാ കുട്ടികൾ, അയൽക്കൂട്ടങ്ങൾ എന്നിവ സംയുക്തമായി 28-ാം ഓണം സംഘടിപ്പിച്ചു. വാർഡ് മെമ്പർ ഷൈജു എം.സി ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു. തനിമ കുടുംബശ്രീ പ്രസിഡന്റ് കവിത ബിജു അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് മെമ്പർ സ്മിത എസ്, എ.ഡി.എസ് അംഗം പൊന്നമ്മ ഭുവനചന്ദ്രൻ, സുവർണ്ണദീപം കുടുംബശ്രീ അംഗം സുമിത മോൻസി എന്നിവർ പ്രസംഗിച്ചു. ഓണസദ്യയും ഉണ്ടായിരുന്നു. വിവിധ കലാകായിക മത്സരങ്ങളിലെ വിജയികൾക്ക് വാർഡ് മെമ്പർ ഷൈജു എം.സി സമ്മാനദാനവും നിർവഹിച്ചു.