കോട്ടാങ്ങൽ :ശ്രീ മഹാഭദ്രകാളി ക്ഷേത്രത്തിൽ നടന്ന നൃത്ത സംഗീതോത്സവം സമാപിച്ചു. വിദ്യാരംഭം ചടങ്ങുകൾക്ക് മേൽശാന്തി മനു നാരായണൻ ശർമ്മ മുഖ്യ കാർമ്മികത്വം വഹിച്ചു. പൊതുസമ്മേളനത്തിൽ അയ്യപ്പ സേവാസംഘം ദേശീയ ജനറൽ സെക്രട്ടറി അഡ്വ ഡി വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ആന്റോ ആന്റണി എം.പി മുഖ്യ സന്ദേശം നൽകി. സുനിൽ വെള്ളിക്കര, റ്റി സുനിൽ താന്നിക്ക പൊയ്കയിൽ, അഖിൽ എസ് നായർ, ടി.ഡി സോമൻ തടത്തിൽ, രാജശേഖരൻ നായർ കാരക്കാട്ട്, ഹരികുമാർ കോട്ടാങ്ങൽ, അനീഷ് ചുങ്കപ്പാറ, മനീഷ് പുളിക്കൽ, വാസുകുട്ടൻ നായർ തടത്തിൽ എന്നിവർ പ്രസംഗിച്ചു.