പത്തനംതിട്ട: ശബരിമലയിലെ സ്വർണപ്പാളികൾ കാണാതായതിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി സി വിഷ്ണുനാഥ് എംഎൽഎ ആവശ്യപ്പെട്ടു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേവസ്വം ബോർഡ് വിജിലൻസ് നടത്തുന്ന അന്വേഷണം ബോർഡിനെ വെള്ളപൂശാനേ ഉതകു എന്നതിനാൽ ഹൈക്കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം ആവശ്യമാണ്. ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളും മറ്റു വിവരങ്ങളും ഞെട്ടിക്കുന്നതും വിശ്വാസ സമൂഹത്തിന് വേദന ഉളവാക്കുന്നതുമാണ്. നിലവിലെ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും സംസ്ഥാന സർക്കാരിന്റെയും ഗുരുതരമായ അലംഭാവവും നിരുത്തരവാദിത്വവുമാണ് ഈ വിഷയത്തിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗം ആന്റോ ആന്റണി എംപി, കെപിസിസി ജനറൽ സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, അഡ്വ. എം എം നസീർ, മുൻ ഡിസിസി പ്രസിഡന്റുമാരായ അഡ്വ. കെ ശിവദാസൻ നായർ, പി മോഹൻരാജ്, കെപിസിസി നയരൂപീകരണ സമിതി ചെയർമാൻ ജെ എസ് അടൂർ, യുഡിഎഫ് ജില്ലാ കൺവീനർ എ ഷംസുദ്ദീൻ, മുൻ എംഎൽഎ മാലേത്ത് സരളാദേവി, ജോർജ് മാമ്മൻ കൊണ്ടൂർ, നേതാക്കളായ റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാമല, സാമുവൽ കിഴക്കുപുറം, ജി സതീഷ് ബാബു, ജോൺസൺ വിളവിനാൽ, വെട്ടൂർ ജ്യോതിപ്രസാദ്, എ സുരേഷ് കുമാർ, റോബിൻ പീറ്റർ, അനിൽ തോമസ്, ടി കെ സാജു, കെ ജാസിംകുട്ടി, തോപ്പിൽ ഗോപകുമാർ, കെ ജയവർമ്മ, സജി കൊട്ടയ്ക്കാട്, കാട്ടൂർ അബ്ദുൾസലാം, എബ്രഹാം മാത്യു പനച്ചമൂട്ടിൽ, റോബിൻ പരുമല, സുനിൽ എസ് ലാൽ, അഹമ്മദ് ഷാ, ബിജിലി ജോസഫ്, ലിജു ജോർജ്, എബ്രഹാം കുന്നുകണ്ടത്തിൽ, വിനീത അനിൽ, ഹരികുമാർ പൂതങ്കര, സി കെ ശശി, എലിസബത്ത് അബു, സിന്ധു അനിൽ, എൻ സി മനോജ്, ഉണ്ണികൃഷ്ണൻ നായർ, രമാ ജോഗീന്ദർ, റോജിപോൾ ദാനിയേൽ, രജനി പ്രദീപ്, വിജയ് ഇന്ദുചൂഡൻ, എ കെ ലാലു, അലൻ ജിയോ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.ശബരിമലയിലെ സമീപകാല സംഭവങ്ങളിൽ പ്രതിഷേധിച്ച് 9ന് പത്തനംതിട്ടയിൽ പ്രതിഷേധ സംഗമം സംഘടിപ്പിക്കാൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃയോഗം തീരുമാനിച്ചു.